കണ്ണൂർ: ( www.truevisionnews.com ) പാനൂരിനടുത്ത്ചമ്പാട് അരയാക്കൂലിൽ ഭ്രാന്തൻനായയിറങ്ങി. ഒരാൾക്ക് കടിയേറ്റു. അരയാക്കൂലിലെ തൂണേരി പ്രകാശ് ബാബുവിനാണ് കടിയേറ്റത്.

ബൈക്കിൽ പോകുകയായിരുന്ന പ്രകാശ് ബാബുവിനെ പിന്നാലെ ഓടിയെത്തി നായ അക്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ വത്സലയുടെ പശുവിനും കടിയേറ്റു.
കറുത്ത നിറത്തിലുള്ള നായയാണ് അക്രമകാരിയായത്. ഇതിനെ പിടികൂടാനായില്ല. മറ്റു പ്രദേശങ്ങളിലേക്കും നായ എത്തുന്നുണ്ട്. അതിനാൽ തന്നെ അതീവ ജാഗ്രത വേണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
#Maddog #terrorizes #Chambad #locals #near #Panoor #one #person #bitten
