മാവേലിക്കരയിൽ തെരുവുനായ ആക്രമണം; 50 ലേറെ പേർക്ക് പരിക്ക്, നായയെ പിടികൂടാനുള്ള ശ്രമം ഊർജിതം

മാവേലിക്കരയിൽ തെരുവുനായ ആക്രമണം; 50 ലേറെ പേർക്ക് പരിക്ക്, നായയെ പിടികൂടാനുള്ള ശ്രമം ഊർജിതം
Apr 5, 2025 06:39 AM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) മാവേലിക്കരയിൽ തെരുവുനായ ആക്രമണത്തിൽ 50 ലേറെ പരിക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ മുതൽ പലസമയങ്ങളിലായി 50ലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്. ഒരു നായ തന്നെയാണ് ആളുകളെ ഓടി നടന്ന് കടിച്ചതെന്നാണ് ‌നാട്ടുകാർ പറയുന്നത്.

അതേസമയം, ആക്രമണകാരിയായ നായയെ പിടികൂടാനുള്ള നാട്ടുകാരുടെ ശ്രമം തുടരുകയാണ്.  ഇന്നലെ വൈകുന്നേരത്തോടെയാണ് ഇത്രയധികം ആളുകളെ നായ കടിച്ചതെന്ന വിവരം പുറത്തുവരുന്നത്. മാവേലിക്കര ന​ഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്.

നിരവധി പേർക്ക് കയ്യിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ ആരുടേയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം പെരുകി വരുന്നതായി നാട്ടുകാർ പരാതി പറഞ്ഞിട്ടുണ്ട്.

അതേസമയം, പേവിഷ ബാധയുള്ള നായയാണ് ആക്രമണം നടത്തിയതെന്ന സംശയവും ആളുകൾക്കുണ്ട്. നായയെ പിടികൂടി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

#Stray #dog ​​#attack #Mavelikkara #people #injured #efforts #catch #dog #intensified

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories