പാലുകാച്ച് വീട്ടിൽ വച്ച് യുവാവിനെ വെട്ടി; ഒളിവില്‍ പോയ പ്രതി പിടിയിൽ

പാലുകാച്ച് വീട്ടിൽ വച്ച് യുവാവിനെ വെട്ടി; ഒളിവില്‍ പോയ പ്രതി പിടിയിൽ
Apr 5, 2025 06:13 AM | By Jain Rosviya

കായംകുളം: (truevisionnews.com) ചേരാവള്ളിയിൽ പാലുകാച്ച് വീട്ടിൽ വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. പാലുകാച്ചിനോടനുബന്ധിച്ച് നടന്ന സൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കൃഷ്ണപുരം കാപ്പിൽ സ്വദേശി വിഷ്ണുവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ രാഹുൽ (27) പൊലീസ് പിടിയിലായത്.

ചേരാവള്ളിയിലുള്ള സൂര്യനാരായണന്‍റെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെ തുടര്‍ന്ന് നടന്ന സൽക്കാരത്തിനിടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒന്നാം പ്രതിയായ രാഹുലും രണ്ടാം പ്രതിയായ അദിനാനും ഒളിവിൽ പോവുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയുമായ അദിനാന്‍ കാപ്പ നിയമപ്രകാരം ജയിലിലാണ്.

ഒന്നാം പ്രതിയായ രാഹുൽ ഒളിവിലായിരുന്നു. ഇയാൾ ചേരാവള്ളിയിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പൊലീസ് പിടിയിലായത്.

കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, ഷാൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#young #man #stabbed #death #home #stealing #milk #suspect #absconding #arrested

Next TV

Related Stories
റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ

Apr 5, 2025 01:19 PM

റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ

വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ്...

Read More >>
സ്വർണം വേണമെങ്കിൽ ജ്വല്ലറിയിലേക്ക് വേഗമോടിക്കോ…ഇന്നത്തെ നിരക്ക് അറിയാം

Apr 5, 2025 01:02 PM

സ്വർണം വേണമെങ്കിൽ ജ്വല്ലറിയിലേക്ക് വേഗമോടിക്കോ…ഇന്നത്തെ നിരക്ക് അറിയാം

രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന...

Read More >>
വിവാഹനിശ്ചയം കഴിഞ്ഞ് ചികിത്സയിലുള്ള സുഹൃത്തിനെ കാണാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

Apr 5, 2025 12:37 PM

വിവാഹനിശ്ചയം കഴിഞ്ഞ് ചികിത്സയിലുള്ള സുഹൃത്തിനെ കാണാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

രാത്രി വൈകി സുബീക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായും വാഹനം ഇടിച്ച് ഓടയിലേക്ക് തെറിച്ചുവീണതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു....

Read More >>
‘ഞാൻ പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങൾ ഉണ്ടാകരുത്; ഗെസ്റ്റ് ഹൗസിൽ സുരേഷ് ഗോപിയുടെ ‘വിലക്ക്’

Apr 5, 2025 12:35 PM

‘ഞാൻ പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങൾ ഉണ്ടാകരുത്; ഗെസ്റ്റ് ഹൗസിൽ സുരേഷ് ഗോപിയുടെ ‘വിലക്ക്’

താൻ പുറത്തിറങ്ങുമ്പോൾ ഗെസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ...

Read More >>
Top Stories