കോഴിക്കോട്: (www.truevisionnews.com) കോഴിക്കോട് പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവറായ ഇസ്മയിലിൻ്റെ ലൈസൻഡ് ആറ് മാസത്തേയ്ക്കാണ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് മുളിയങ്ങൽ സ്വദേശിയായ മുഹമ്മദ് ഷാദിൽ ബസ് ഇടിച്ച് മരിച്ചത്. ഷാദിലിന്റെ ബൈക്കിനെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
#Student #dies #hit #bus #Perambra #Kozhikode #Driver #licensesuspended
