കോഴിക്കോട് (നാദാപുരം): (truevisionnews.com) പുതു തലമുറയെ കായിക ലഹരിയിലേക്ക് നയിക്കാൻ നാട് മുൻകൈയെടുക്കണമെന്നും രാസ ലഹരിയിൽ നിന്ന് യുവതലമുറയെ അകറ്റാൻ കായിക മേഖലയുടെ പങ്ക് വലുതാണെന്നും കായിക മേഖലയുടെ ഉന്നമനത്തിന് സർക്കാർ വലിയ ഇടപെടൽ നടത്തുന്നതായും സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

ഓക്സ് ഫോർഡ് മാർഷൽ ആർട്സ് ഇൻ്റർനേഷണൽ അക്കാദമി നാദാപുരത്ത്സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ഒന്നിച്ച് നിന്നാൽ രാസ ലഹരിക്കെതിരെ വലിയ പോരാട്ടം നടത്താൻ നമുക്ക് കഴിയും. 1650 കോടിയുടെ കായിക വികസന പദ്ധതി സർക്കാർ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും കളിക്കളം ഉണ്ടാക്കുക ഈ സർക്കാറിൻ്റെ നയമാണ്.
പഞ്ചായത്ത് തല സ്പോട്സ് കൗസിലുകൾ ഇതിനകം രൂപീകരിച്ചു. ആറോളം ഇനങ്ങൾ ഉൾപ്പെടുത്തി കോളേജ് തലത്തിൽ സ്പാട്സ് ലീഗ് സംഘടിപ്പിക്കും. ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തി നടത്തുന്ന വോളിബോൾ മാമാങ്കത്തിന് മന്ത്രി എല്ലാവിധ ആശംസകളും പിന്തുണയും അറിയിച്ചു.
സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ , വിവിധ രാഷ്ടീയ പാർട്ടി നേതാക്കളായ എ. മോഹൻ ദാസ് ,മുഹമ്മദ് ബംഗ്ലത്ത്, അഡ്വ. സജ്ജീവ്, അഡ്വ. കെ എം രഘുനാഥ് , കെടികെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സിദ്ധിഖ് തങ്ങൾ സ്വാഗതം പറഞ്ഞു.
#new #generation #led #sports #addiction #Minister #VAbdurahman
