ഗർഭഛിദ്രം നടത്തി, ഐബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

ഗർഭഛിദ്രം നടത്തി, ഐബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
Apr 4, 2025 03:28 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസിൽ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്.

ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി.

എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്.മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.

തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു. യുവതിയുടെ മാതാപിതാക്കൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്‍റെ വാദം.

എന്നാൽ സുകാന്തിന്‍റെ വാദങ്ങൾ പത്തനംതിട്ടയിലെ യുവതിയുടെ കുടുംബം തള്ളി. വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ്, മകളെ ചൂഷണം ചെയ്യുകയായിരുന്നു.

മകൾ ഗർഭഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭചിദ്രം. ഇതടക്കം ചൂഷണത്തിന്‍റെ തെളിവുകൾ പൊലീസ് കൃത്യമായ കോടതിയിൽ ഹാജരാക്കുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു. മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായ നടക്കേണ്ടതുണ്ട്. അടുത്ത ദിവസം പൊലീസ് റിപ്പോർട്ട് ഹാജരാക്കും. യുവതിയുടെ കുടുംബവും പ്രത്യേകം അഭിഭാഷകനെ നിയോഗിക്കുമെന്നാണ് വിവരം.






#ib #officer #death #rape #charges #filed #against #absconding #friend #sukanthsuresh

Next TV

Related Stories
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കച്ചവട വിലക്ക് ; ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണം, 84 കടകൾക്ക് നോട്ടീസ്

Apr 10, 2025 11:11 PM

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കച്ചവട വിലക്ക് ; ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടണം, 84 കടകൾക്ക് നോട്ടീസ്

ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ വിവിധ വകുപ്പുകൾ വിപുലമായ യോഗം ചേര്‍ന്നു....

Read More >>
ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ

Apr 10, 2025 10:50 PM

ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ

മോര്‍ഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി പ്രതി പല തവണ യുവതിയെ പീഡിപ്പിച്ചിട്ടുണ്ട്....

Read More >>
കോഴിക്കോട്ട് പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍

Apr 10, 2025 10:27 PM

കോഴിക്കോട്ട് പോലീസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍

വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങള്‍ക്കാണ് വെട്ടേറ്റത്. സി.പി.ഒമാരായ ശാലു, നൗഫല്‍ എന്നിവര്‍ക്ക് വെട്ടേറ്റു. രണ്ടുപേരുടെയും കൈയിലാണ്...

Read More >>
വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞതാണ്'; ഫിനാൻസ് കമ്പനിക്കെതിരെ പിതാവ്

Apr 10, 2025 10:25 PM

വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞതാണ്'; ഫിനാൻസ് കമ്പനിക്കെതിരെ പിതാവ്

മുപ്പത് ദിവസത്തിനുള്ളില്‍ വീട് വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞതാണെന്നും പിതാവ്...

Read More >>
ആറ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ

Apr 10, 2025 10:05 PM

ആറ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ

ഇയാളെ ചോദ്യം ചെയ്ക് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി...

Read More >>
കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

Apr 10, 2025 09:55 PM

കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

Read More >>
Top Stories