ഭോപ്പാൽ :(truevisionnews.com) മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ എട്ടു പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ ഒരുക്കുന്നതിനിടെയായിരുന്നു അപകടം.

150 വർഷം പഴക്കമുള്ള സ്വകാര്യ കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് പേരാണ് ആദ്യം കിണറിൽ ഇറങ്ങിയത്. ഇവർ കിണറ്റിലെ ചതുപ്പിലേക്ക് മുങ്ങാൻ തുടങ്ങിയതോടെ മറ്റു മൂന്നു പേർ കൂടി സഹായിക്കാനായി ഇറങ്ങുകയായിരുന്നു. എന്നാൽ വിഷവാതകം ശ്വസിച്ച എട്ട് പേരും മരിച്ചു.
പൊലീസ്, എസ്ഡിആർഎഫ് സംഘങ്ങൾ എത്തി നാലു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എട്ടു മൃതദേഹങ്ങളും കിണറ്റിൽനിന്നു കണ്ടെടുത്തത്. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കിണർ അടച്ചുപൂട്ടാനും ജില്ലാഭരണകൂടം തീരുമാനിച്ചു.
#8 #people #die #after #inhaling #toxic #gas #while #cleaning #well
