Apr 4, 2025 11:38 PM

കോഴിക്കോട്: (www.truevisionnews.com) നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാൾ ചികിത്സയിൽ. മലപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ കഴിയുന്നത്.

40 വയസ്സുകാരിയായ ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം നാളെ (ശനിയാഴ്ച) രാവിലെ ലഭിക്കും.

ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

#Woman #Nipah #symptoms #undergoing #treatment #KozhikodeMedicalCollegeHospitaT #swab #sent #testing

Next TV

Top Stories