കോഴിക്കോട്: (truevisionnews.com) വഖഫ് ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതം രംഗത്ത്.വിപ് ലംഘിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്താതിരുന്നത് കളങ്കമായെന്നു സുപ്രഭാതം മുഖപ്രസംഗം വിലയിരുത്തുന്നു.

മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ബിജെപി ബുൾഡൊസർ ചെയ്യുമ്പോൾ പ്രിയങ്ക എവിടെയായിരുന്നു എന്ന ചോദ്യം നിലനിൽക്കും.പ്രതിപക്ഷ നേതാവ് എന്ത് കൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും എക്കാലത്തും ഉയർന്നു നിൽക്കും.ഇനിയുള്ള നിയമ രാഷ്ട്രീയ പോരാട്ടങ്ങളിൽ ആരൊക്കെ എവിടെയൊക്കെ ഉണ്ടാകുമെന്ന ഉറ്റു നോട്ടത്തിലാണ് ഇന്ത്യയെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.
#Priyanka #BJP #bulldozed #constitutional #rights#Muslims#Suprabhatam #editorial #criticizes #Waqf #debate
