'തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് നൽകിയത് മറ്റൊരു സ്ത്രീ', ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും

'തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് നൽകിയത് മറ്റൊരു സ്ത്രീ', ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും
Apr 4, 2025 08:48 AM | By Athira V

ആലപ്പുഴ: ( www.truevisionnews.com) ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ ഒരാൾ ലഹരികേസുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ട്.

തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് എടുത്ത് നൽകിയത് മറ്റൊരു സ്ത്രീയാണ്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇവടെ പ്രതി ചേർക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു.

ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ കണ്ണികൾക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ് പിടിയിലായ തസ്ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ് കുമാർ ഇന്നലെ പറഞ്ഞിരുന്നു.

പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചിരുന്നു. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ പ്രതികള്‍ നടന്നതെന്നും എക്സൈസ് സംഘം പറയുന്നു. വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഉടന്‍ ശേഖരിക്കും.

ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ടുപേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്.

ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയത്.

#alappuzha #hybrid #cannabis #case #more #suspects #maybe #arrested #investigation #focusing #two #malayalis

Next TV

Related Stories
നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

Jul 28, 2025 11:15 PM

നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ്‌ മാർച്ചിൽ പ്രതിഷേധം ഇരമ്പി...

Read More >>
നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

Jul 28, 2025 11:11 PM

നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി...

Read More >>
ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

Jul 28, 2025 10:53 PM

ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ...

Read More >>
 കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:50 PM

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി...

Read More >>
ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:48 PM

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി...

Read More >>
Top Stories

//Truevisionall