അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, മകൻ പിടിയിൽ

അമ്മയോട് പണം ചോദിച്ചു, കൊടുക്കാത്തതിന് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, മകൻ പിടിയിൽ
Apr 3, 2025 08:16 PM | By Jain Rosviya

തൃശൂർ: (truevisionnews.com) പണം നൽകാത്തതിന് അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച മകൻ അറസ്റ്റിൽ. കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററിൽ വളവത്ത് വീട്ടിൽ അജയൻ (അജു 41) ആണ് അറസ്റ്റിലായത്.

പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തികൊണ്ട് അമ്മ തങ്കയുടെ വലത് കൈത്തണ്ടയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

അജയൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ്. ഇന്നലെ രാത്രി 07.30 ന് അജയൻ സുജിത്ത് സെന്ററിലുള്ള വീട്ടിലേക്ക് കയറി വന്ന് അമ്മയായ തങ്കയോട് പണം ചോദിച്ചു. എന്റെ കൈയ്യിൽ പണമില്ല എന്ന് പറഞ്ഞപ്പോൾ തങ്കയെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ചു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന അജയന്റെ ചേട്ടൻ ബിജു ഓടി വന്ന് അജയനെ പിടിച്ചു മാറ്റി.

അജയൻ കുതറി മാറി വീട്ടിലെ മേശപ്പുറത്ത് ഇരുന്നിരുന്ന കത്തിയെടുത്ത് തങ്കയുടെ വലത് കൈതണ്ടയിൽ കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റതിൽ തങ്കയുടെ കൈയ്യിലെ 2 ഞെരമ്പുകൾ മുറിഞ്ഞു. തങ്ക കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.

സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജയനെ മൂന്നുപീടികയിൽ നിന്നാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു.

കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി അഭിലാഷ്, മുഹമ്മദ് സിയാദ്, എ എസ് ഐ പി കെ നിഷി , സിപിഒ മാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ അറസ്റ്റ് ചെയ്തത്.

#Son #arrested #asking #mother #money #stabbed #knife #not #giving

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories