ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, അറസ്റ്റ്

ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, അറസ്റ്റ്
Apr 3, 2025 12:03 PM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍.

ആലപ്പുഴ മുല്ലാത്ത് വാര്‍ഡില്‍ സുമി മന്‍സിലില്‍ സുരാജ് (42), ആലിശ്ശേരി വാര്‍ഡില്‍ അരയന്‍പറമ്പ് എസ്എന്‍ സദനത്തില്‍ അരുണ്‍ (29), ആറാട്ടുവഴി പുതുവല്‍ പുരയിടത്തില്‍ അനീഷ് (32), വണ്ടാനം പുതുവല്‍ വീട്ടില്‍ റിന്‍ഷാദ് (29) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.

തിരുവമ്പാടി കടവത്തുശ്ശേരിയില്‍ അല്‍ത്താഫി (20)നെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് കേസ്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.

ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് അല്‍ത്താഫിന്റെ വീട്ടിലെത്തിയ സുരാജും സുഹൃത്തുക്കളും അമ്മയെയും സഹോദരിയെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്‍ത്താഫിനെ മര്‍ദിച്ചവശനാക്കി സൂരജിന്റെ വീട്ടിലേക്കു കൊണ്ടുപോയി, അവിടെവെച്ചും മര്‍ദിച്ചു.

ഇന്‍സ്‌പെക്ടര്‍ കെ. ശ്രീജിത്ത്, പ്രിന്‍സിപ്പല്‍ എസ്‌ഐ വി.എല്‍. ആനന്ദ്, എസ്‌ഐമാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, എം.പി. മനോജ്, എഎസ്‌ഐ പോള്‍, ശ്യാംലാല്‍, എസ്‌സിപി.ഒ. ജോസഫ്, സിപിഒ നവീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

#Accused #threatening #through #Instagram #Youth #kidnapped #beaten #arrested

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories