എം.കെ. സ്റ്റാലിനും കനിമൊഴിക്കുമെതിരെ അധിക്ഷേപ പരാമർശം; വലതുപക്ഷ സംഘടന പ്രവർത്തകനും സുഹൃത്തും അറസ്റ്റിൽ

എം.കെ. സ്റ്റാലിനും കനിമൊഴിക്കുമെതിരെ അധിക്ഷേപ പരാമർശം; വലതുപക്ഷ സംഘടന പ്രവർത്തകനും സുഹൃത്തും അറസ്റ്റിൽ
Apr 2, 2025 08:31 PM | By VIPIN P V

ചെന്നൈ: (www.truevisionnews.com) തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ കനിമൊഴിക്കുമെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയവർ അറസ്റ്റിൽ.

തമിഴ്‌നാട്ടിലെ വലതുപക്ഷ സംഘടനയായ ഹിന്ദു മുന്നണി പ്രവർത്തകനായ കോയമ്പത്തൂർ കോവിൽപാളയം സ്വദേശി ശിവയും സുഹൃത്ത് ചന്ദ്രശേഖറുമാണ് അറസ്റ്റിലായത്.

ഇരുവരും പ്രാദേശിക ബാറിൽ നിന്ന് മദ്യപിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമർശങ്ങളുള്ള വിഡിയോ പകർത്തിയത്. വിഡിയോയിൽ, ശിവ ഒരു മദ്യക്കുപ്പി പ്രദർശിപ്പിക്കുകയും അതിന്റെ ഗുണനിലവാരത്തെ വിമർശിക്കുകയും ചെയ്തു.

അടുത്തിടെ നടന്ന ഡി.എം.കെ പ്രചാരണത്തെ പരാമർശിച്ച് മുഖ്യമന്ത്രി സ്റ്റാലിനെ ശിവ പരിഹസിക്കുകയും ചെയ്തു. 'അപ്പ' (അച്ഛൻ) എന്നുവിളിച്ചാണ് പരിഹസിച്ചത്. തുടർന്ന് കനിമൊഴിയെ 'അത്തായി' (അമ്മായി) എന്ന് പറയുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു.

പിന്നീട് അവർ വിഡിയോ സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്തു. വിഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധത്തിന് കാരണമായി.

തുടർന്ന് ഡി.എം.കെ ഐ.ടി വിങ് സെക്രട്ടറി ശക്തിവേൽ കോവിൽപാളയം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ശിവയെയും ചന്ദ്രശേഖറിനെയും അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

#Right #wing #activist #friend #arrested #making #derogatory #remarks #MKStalin #Kanimozhi

Next TV

Related Stories
കിണർ വൃത്തിയാക്കാൻ ഇറങ്ങി; വിഷവാതകം ശ്വസിച്ച് എട്ട്  പേർക്ക് ദാരുണാന്ത്യം

Apr 4, 2025 10:39 AM

കിണർ വൃത്തിയാക്കാൻ ഇറങ്ങി; വിഷവാതകം ശ്വസിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

150 വർഷം പഴക്കമുള്ള സ്വകാര്യ കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് പേരാണ് ആദ്യം കിണറിൽ...

Read More >>
ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു

Apr 4, 2025 10:35 AM

ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു

അ​പ​ക​ട​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി...

Read More >>
'സൗകര്യമില്ല ഉത്തരം പറയാന്‍, നിങ്ങള്‍ ആരാ..; അത് ബ്രിട്ടാസിന്റെ വീട്ടില്‍കൊണ്ടുവെച്ചാല്‍ മതി; തട്ടിക്കയറി സുരേഷ് ഗോപി

Apr 4, 2025 10:21 AM

'സൗകര്യമില്ല ഉത്തരം പറയാന്‍, നിങ്ങള്‍ ആരാ..; അത് ബ്രിട്ടാസിന്റെ വീട്ടില്‍കൊണ്ടുവെച്ചാല്‍ മതി; തട്ടിക്കയറി സുരേഷ് ഗോപി

ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി...

Read More >>
'എമ്പുരാനിലെ മുന്നയെ ബിജെപി ബെഞ്ചുകളിൽ കാണാം; കേരളത്തിൽ ജയിച്ച ഒരു സീറ്റ് വൈകാതെ പൂട്ടും': ജോൺ ബ്രിട്ടാസ് എംപി

Apr 4, 2025 10:06 AM

'എമ്പുരാനിലെ മുന്നയെ ബിജെപി ബെഞ്ചുകളിൽ കാണാം; കേരളത്തിൽ ജയിച്ച ഒരു സീറ്റ് വൈകാതെ പൂട്ടും': ജോൺ ബ്രിട്ടാസ് എംപി

ബിജെപി വിഷത്തെ ഞങ്ങൾ കേരളത്തിൽ നിന്ന് മാറ്റി നിർത്തി. പക്ഷേ കേരളത്തിൽ നിന്ന് ഒരാളെ...

Read More >>
ക്രൂരത, വിധവയായ യുവതിയെ ബസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു, ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Apr 4, 2025 09:35 AM

ക്രൂരത, വിധവയായ യുവതിയെ ബസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു, ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മാർച്ച് 31ന് ചെന്നാപുരയിലാണു 28 വയസ്സുകാരിയായ ദലിത് യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന്...

Read More >>
പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ച എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

Apr 4, 2025 09:22 AM

പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ച എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ...

Read More >>
Top Stories