കൊച്ചി: (truevisionnews.com) റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്. 67,200 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന്റെ വിലയിൽ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വർണവില കുറയുകയാണ്. രണ്ട് ശതമാനം ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. സ്പോട്ട് ഗോൾഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി.
ഈ സീസണിൽ അന്താരാഷ്ട്രവിപണിയിൽ സ്വർണവില റെക്കോഡായ 3,167.57 ഡോളറായി ഉയർന്നിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ വില 1.4 ശതമാനം ഇടിഞ്ഞ് 3,121.70 ഡോളറായി.
#Gold #prices #drop #sharply #after #hitting #record #highs.
