ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
Apr 1, 2025 04:04 PM | By VIPIN P V

റാഞ്ചി: (www.truevisionnews.com) ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൽക്കരി നിറച്ച ചരക്ക് തീവണ്ടി ഗുഡ്സ് ട്രെയിനിൽ ഇടിച്ചതായാണ് റിപ്പോർട്ടുകൾ.

അപകടത്തിൽ അഞ്ച് റെയിൽവേ തൊഴിലാളികൾക്കും ഒരു സിആർപിഎഫ് ജവാനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെല്ലാം നിലവിൽ ബർഹൈറ്റിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല.

സംഭവത്തെത്തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഭരണകൂടം ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സാഹിബ്ഗഞ്ച് ജില്ലയിലെ ബർഹൈത്ത് പൊലീസ് സ്റ്റേഷൻ പ്രദേശത്തിന് സമീപമുള്ള ഫറാക്ക-ലാൽമതിയ എംജിആർ റെയിൽവേ ലൈനിലാണ് അപകടം നടന്നത്.

പ്രാഥമിക വിവരം അനുസരിച്ച്, ബർഹൈത്ത് എംടിയിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ ഗുഡ്‌സ് ട്രെയിനിൽ ലാൽമതിയയിൽ നിന്ന് വരികയായിരുന്ന കൽക്കരി നിറച്ച ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുിന്നു.

ഇന്ന് പുലർച്ചെ 3:30 ഓടെയാണ് കൂട്ടിയിടി ഉണ്ടായത്. അപകടം നടന്ന രണ്ട് ഗുഡ്‌സ് ട്രെയിനുകളും ട്രാക്കുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ‌ടി‌പി‌സിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് പറഞ്ഞു.

#Freight #trains #collide #Three #people #including #two #locopilots #die #tragicaccident

Next TV

Related Stories
ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവതി​യെ ​ബസിൽ ലൈംഗികമായി പീഡിപ്പിച്ചു; ഡ്രൈവറും കണ്ടക്ടറും ഏജന്റും അറസ്റ്റിൽ

Apr 3, 2025 07:32 PM

ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവതി​യെ ​ബസിൽ ലൈംഗികമായി പീഡിപ്പിച്ചു; ഡ്രൈവറും കണ്ടക്ടറും ഏജന്റും അറസ്റ്റിൽ

ബസ് നിർത്തിയിട്ട് മൂന്ന് പേർ ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം സ്ത്രീ...

Read More >>
'വഖഫ്, മുനമ്പം, എംപുരാൻ, ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'; രാജ്യസഭയിൽ കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും

Apr 3, 2025 06:00 PM

'വഖഫ്, മുനമ്പം, എംപുരാൻ, ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'; രാജ്യസഭയിൽ കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും

ബി ജെ പിയെ താറടിക്കാനാണ് ശ്രമം നടത്തുന്നതെന്നും മുനമ്പം ഈ പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുന്നതാണെന്നും കേന്ദ്രമന്ത്രി...

Read More >>
വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

Apr 3, 2025 03:49 PM

വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

ഇന്നലെ 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ...

Read More >>
'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

Apr 3, 2025 03:35 PM

'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്....

Read More >>
ഒരു കോടി രൂപ ആശുപത്രി ബില്‍; വയ്യാത്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

Apr 3, 2025 03:11 PM

ഒരു കോടി രൂപ ആശുപത്രി ബില്‍; വയ്യാത്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

രോഗിയായ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമാണ് ഭര്‍ത്താവ് താമസിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളും അധികൃതര്‍ കോടതിയില്‍...

Read More >>
ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

Apr 3, 2025 02:03 PM

ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോകേഷ് മാഞ്ചിയെന്ന യുവാവാണ് ഭാര്യ ഹര്‍ഷിത റെയ്ക്ക്വാദ് തന്നെ നിരന്തരം ഉപദ്രവിക്കുന്നത് കാണിച്ച് പൊലീസിന് പരാതി...

Read More >>
Top Stories