വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്
Apr 3, 2025 05:25 PM | By Jain Rosviya

കോഴിക്കോട്: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ യുവാവ് കടന്നാൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ മരിച്ചതിന്റെ ഞെട്ടലിൽ നാട്.കോഴിക്കോട് തിരുവള്ളൂർ സ്വദേശി വള്ള്യാട് പുതിയോട്ടിൽ മുഹമ്മദ് സാബിർ(25) ആണ് മരിച്ചത്.

ബുധനാഴ്‌ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂരിലെ വ്യൂ പോയിൻ്റായ 'നീഡിൽ പോയിൻ്റി'ന് സമീപത്തെ പാറക്കെട്ടിൽ നിൽക്കവെയാണ് വിനോദയാത്രസംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടിൽനിന്ന് തേനീച്ച ഇളകി യുവാക്കളെ ആക്രമിക്കുകയായിരുന്നു.

സാബിറിന് ഒപ്പമുണ്ടായിരുന്ന വള്ള്യാട് തെരോടൻകണ്ടി ആസിഫി(27)നെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കുമൊപ്പമുണ്ടായിരുന്ന സുഹൃത്ത് സിനാൻ തേനീച്ചയുടെ കുത്തേൽക്കാതെ രക്ഷപ്പെട്ടു.

സിനാൻ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രണ്ടുയുവാക്കളെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന സാബിർഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്.

#Tragic #end #picnic #Young #man #dies #stung #wasp #shock #still #country

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയില്‍ വാഹനാപകടം; അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 4, 2025 11:41 AM

കോഴിക്കോട് പേരാമ്പ്രയില്‍ വാഹനാപകടം; അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

അത്തോളിയില്‍ നിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയാണ്...

Read More >>
കൊരട്ടി മുത്തിക്ക് പൂവൻകുലയും പട്ടും മധുരപലഹാരങ്ങളും നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

Apr 4, 2025 11:34 AM

കൊരട്ടി മുത്തിക്ക് പൂവൻകുലയും പട്ടും മധുരപലഹാരങ്ങളും നേർച്ച സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

വൈദികൻ ശിരസിൽ കൈ തൊട്ട് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ​ഗോപി പള്ളിയിൽ നിന്നും മടങ്ങിയത്....

Read More >>
എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

Apr 4, 2025 11:06 AM

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ...

Read More >>
ഉപഭോക്താക്കൾക്ക് സന്തോഷം; സ്വർണ്ണവിലയിൽ വൻ ഇടിവ്

Apr 4, 2025 10:58 AM

ഉപഭോക്താക്കൾക്ക് സന്തോഷം; സ്വർണ്ണവിലയിൽ വൻ ഇടിവ്

ഈ സീസണിൽ അന്താരാഷ്ട്രവിപണിയിൽ സ്വർണവില റെക്കോഡായ 3,167.57 ഡോളറായി...

Read More >>
‘മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കം; ഇത് രാഷ്ട്രീയമായിത്തന്നെ നേരിടും’ - എംവി ​ഗോവിന്ദൻ

Apr 4, 2025 10:45 AM

‘മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കം; ഇത് രാഷ്ട്രീയമായിത്തന്നെ നേരിടും’ - എംവി ​ഗോവിന്ദൻ

പാർട്ടി കോൺഗ്രസ് നടക്കുന്ന പശ്ചാത്തലത്തിൽ സിപിഎമ്മിനെ കളങ്കപ്പെടുത്താനും മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്യാനുമുള്ള ശ്രമം മാത്രമാണിത്. പാർട്ടി...

Read More >>
ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Apr 4, 2025 10:21 AM

ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ്...

Read More >>
Top Stories