ഉത്സവം കണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് മടക്കം, പാഞ്ഞുകയറി വാന്‍; തീരാനോവായി അമ്മയും മകളും

ഉത്സവം കണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് മടക്കം, പാഞ്ഞുകയറി വാന്‍; തീരാനോവായി അമ്മയും മകളും
Apr 1, 2025 11:52 AM | By Susmitha Surendran

(truevisionnews.com) ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയ അമ്മയുടെയും മകളുടെയും മരണവാർത്തയിൽ ഞെട്ടി പേരേറ്റിൽ ഗ്രാമം. പേരേറ്റിൽ കൊച്ചുപുലയൻ വിളാകത്ത് കണ്ണകി ഭവനിൽ രോഹിണി, മകൾ അഖില എന്നിവരാണ് അപകടത്തിൽ മരിച്ചത്.

പേരേറ്റിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ രോഹിണി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന നാടൻപാട്ടിനുശേഷം രാത്രി പത്തേമുക്കാലോടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണു നിയന്ത്രണം വിട്ട റിക്കവറി വാഹനം ഇവർക്കുമേൽ പാഞ്ഞു കയറിയത്.

വീട്ടിലെത്താൻ അര കിലോമീറ്റർ മാത്രമായിരുന്നു ബാക്കി. വർക്കല ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ വാൻ വലതുവശത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും കാറിലും ഇടിച്ചശേഷം മുന്നോട്ട് പാഞ്ഞ് ഇടതുവശത്തെ കടയിലേക്കും വീടിന്റെ മതിലിലേക്കും പാഞ്ഞു കയറുകയായിരുന്നു.

സംഭവസമയത്ത് വാൻ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിനുള്ളിൽനിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. അപകടശേഷം വാഹനത്തിൽനിന്ന് പുറത്തിറങ്ങി വണ്ടിയുടെ ചാവി അടുത്തുനിന്നയാളെ ഏൽപിച്ച് ഇയാൾ ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞു.

പ്രതിയെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയായി നാട്ടുകാർ ആരോപിച്ചു. നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വാഹനം സ്ഥലത്തുനിന്ന് മാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രതിയെ സംരക്ഷിക്കാനാണെന്നും ആരോപണമുണ്ട്.

റിക്കവറി വാൻ ഓടിച്ചിരുന്ന ടോണിയുടെ മൊബൈൽ ഫോൺ വാഹനത്തിനുള്ളിൽനിന്ന് ലഭിച്ചതോടെ ടവർ ലൊക്കേഷൻ പിന്തുടർന്നു ഇയാളെ കണ്ടെത്താനുള്ള വഴിയടഞ്ഞു. പ്രതി ഒളിവിലാണെന്നും ചെല്ലാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. 4 ബീയർ കുപ്പികളും ഒരു വിദേശമദ്യക്കുപ്പിയും വാഹനത്തിൽ വീണുപൊട്ടിയ നിലയിലാണ്.

#village #Peret #shocked #news #death #mother #daughter #who #returned #home #from #festival.

Next TV

Related Stories
തലശ്ശേരിയിൽ ട്രെയിനിൽ നിന്നും വീണ് 19കാരന് പരിക്ക്

Apr 2, 2025 07:46 PM

തലശ്ശേരിയിൽ ട്രെയിനിൽ നിന്നും വീണ് 19കാരന് പരിക്ക്

ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ടെമ്പിൾ ഗേറ്റിനടുത്ത് വെച്ചാണ്...

Read More >>
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ

Apr 2, 2025 07:30 PM

പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ

ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു...

Read More >>
വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്ന് പരസ്യം; ഓൺലൈൻ വഴി ഓർഡര്‍ ചെയ്തയാള്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

Apr 2, 2025 07:29 PM

വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്ന് പരസ്യം; ഓൺലൈൻ വഴി ഓർഡര്‍ ചെയ്തയാള്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

എന്നാല്‍ ഏറെ നാള്‍ കഴിഞ്ഞും ഡെലിവെറി ലഭിക്കാതായപ്പോള്‍ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ്...

Read More >>
സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Apr 2, 2025 05:07 PM

സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അത്താണി ഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്കോർപിയോ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ...

Read More >>
‘ആ ഷര്‍ട്ടില്‍ എങ്ങനെ ഗോകുല്‍ തൂങ്ങിയെന്നതില്‍ സംശയമുണ്ട് ‘; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Apr 2, 2025 04:44 PM

‘ആ ഷര്‍ട്ടില്‍ എങ്ങനെ ഗോകുല്‍ തൂങ്ങിയെന്നതില്‍ സംശയമുണ്ട് ‘; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി പുതിയപാടി വീട്ടില്‍ ചന്ദ്രന്‍ – ഓമന ദമ്പതികളുടെ മകന്‍ ഗോകുല്‍ (18) ആണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ...

Read More >>
കോഴിക്കോട് മുക്കത്ത് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

Apr 2, 2025 04:31 PM

കോഴിക്കോട് മുക്കത്ത് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

ബൈക്ക് ഇടിച്ച് തലക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ എത്തക്കാൻ ആരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ...

Read More >>
Top Stories