തലശ്ശേരി: (truevisionnews.com) ട്രെയിനിൽ നിന്നും വീണ് 19കാരന് പരിക്ക് . ആലുവയിൽ നിന്നും പഴയങ്ങാടിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് വീണ് സാരമായി പരിക്കേറ്റത് .

പരിക്കേറ്റ ആസ്സാം സ്വദേശിയായ റോബിൻ ഹുസൈനെ(19) തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരനായിരുന്നു യുവാവ്. ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ടെമ്പിൾ ഗേറ്റിനടുത്ത് വെച്ചാണ് റെയിൽ പാളത്തിലേക്ക് വീണതത്രെ.
വാതിലിനടുത്ത് ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഉറങ്ങിപ്പോയതെന്നാണ് സൂചന. സംഭവം കണ്ടവർ റെയിൽവേ സ്‌റ്റേഷൻ അധികാരികളെ അറിയിക്കു കയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം.
#19year #old #injured #after #falling #from #train #Thalassery
