കോട്ടയം: ( www.truevisionnews.com) കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിലെ മുണ്ടക്കയത്ത് ജീപ്പും ബെെക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുവന്താനം പല്ലൂർക്കാവ് മൂലയിൽ ഓമനയുടെ മകൻ അജിത് (കുട്ടച്ചൻ-34) ആണ് മരിച്ചത്.

ഒപ്പം ഉണ്ടായിരുന്ന പാലൂർക്കാവ് നെല്ലിയാനിയിൽ സിബിച്ചന്റെ മകൻ ഷെെനിനെ (23) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30- ഓടെ ആയിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
#Accident #involving #bike #jeep #youngman #dies #tragically #friend #injured
