10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യു​വാ​ക്കൾ അറസ്റ്റിൽ

10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യു​വാ​ക്കൾ അറസ്റ്റിൽ
Mar 29, 2025 01:24 PM | By Susmitha Surendran

കൊ​ടു​ങ്ങ​ല്ലൂ​ർ: (truevisionnews.com)  കൊ​ടു​ങ്ങ​ല്ലൂ​രി​ൽ 10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം കു​ട്ടി​ക​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ത്ത് മ​ദ്യം വാ​ങ്ങി ന​ൽ​കി​യ ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​പ്പാ​റ പ​ന്തീ​ര​മ്പാ​ല സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്ത് (19), ചാ​പ്പാ​റ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ അ​മ​ർ​നാ​ഥ് (18) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​ക​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ത്ത് ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി അ​വ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.

ഇ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​വ​രം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​ക്ക​ൾ ബി​വ​റേ​ജി​ൽ​നി​ന്ന് മ​ദ്യം വാ​ങ്ങി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ ബി.​കെ. അ​രു​ൺ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

#Youth #arrested #buying #liquor #school #children #day #10th #class #exams

Next TV

Related Stories
കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

Jul 12, 2025 10:55 PM

കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കണ്ടെത്താനായില്ല....

Read More >>
സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

Jul 12, 2025 10:36 PM

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ...

Read More >>
ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

Jul 12, 2025 09:11 PM

ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി;നാല് വയസ്സുകാരന് ദാരുണാന്ത്യം; അമ്മയുടെ നില ഗുരുതരം

വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍...

Read More >>
ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

Jul 12, 2025 07:51 PM

ആശങ്ക ഒഴിയാതെ...! നിപ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിൽ 14 പേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Read More >>
വന്ദേഭാരതിനെ മറിച്ചിടാനോ...?  കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

Jul 12, 2025 07:44 PM

വന്ദേഭാരതിനെ മറിച്ചിടാനോ...? കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ

കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടുപേർ കസ്റ്റഡിയിൽ ...

Read More >>
കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:28 PM

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി പരാതി

കോഴിക്കോട് കക്കട്ടിൽ ചന്ദനമരം മുറിച്ച് കടത്തിയതായി...

Read More >>
Top Stories

Entertainment News

//Truevisionall