തൃശ്ശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; 41-കാരൻ പൊലീസ്‌ കസ്റ്റഡിയിൽ

തൃശ്ശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; 41-കാരൻ പൊലീസ്‌ കസ്റ്റഡിയിൽ
Mar 29, 2025 11:03 AM | By VIPIN P V

തൃശ്ശൂർ : (www.truevisionnews.com) തൃശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിലാണ് സംഭവം.

മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഒരു രാത്രിമുഴുവൻ ശീമക്കൊന്നയുടെ വടികൊണ്ട് അമ്മയെ അടിച്ചു പരുക്കേൽപ്പിച്ചത്. 70 വയസ്സുകാരി പതി പറമ്പിൽ വീട്ടിൽ ശാന്തയ്ക്കാണ് പരിക്കേറ്റത്.

രാവിലെ നാട്ടുക്കാരെത്തി വീട്ടിൽ വന്ന് നോക്കുമ്പോഴാണ് ശാന്തയ്ക്ക് അതിക്രൂരമായി പരുക്കേറ്റതായി കാണുന്നത്. അടിയേറ്റ് എല്ലുകൾക്കുൾപ്പടെ ഗുരുതരമായി പൊട്ടലേറ്റ ശാന്തയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

41 കാരനായ മകൻ സുരേഷ് പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റിലായ സുരേഷ് സ്വന്തം സഹോദരനായ സുബ്രഹ്മണ്യനെ സമാനമായ രീതിയിൽ അടിച്ചുകൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

2023 ൽ അമ്മയെ നോക്കുന്നത് സംബന്ധിച്ച് സഹോദരനുമായി തർക്കം ഉണ്ടാകുകയും മദ്യലഹരിയിലായിരുന്ന സുരേഷ് സഹോദരനെ ഇതേ രീതിയിൽ തന്നെ മർദിക്കുകയും രാവിലെ ഇയാളെ അവശനിലയിൽ കണ്ടെത്തി പിന്നീട് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയുമായിരുന്നു.

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുരേഷ് അമ്മയെയും ശീമക്കൊന്നയുടെ കമ്പുകൊണ്ട് മർദിക്കുന്നത്. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്.

#Son #brutallybeats #mother #while #drunk #Thrissur #year #old #policecustody

Next TV

Related Stories
വികസനക്കാഴ്‌ചകൾ നിറച്ച്‌  ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

May 13, 2025 06:44 AM

വികസനക്കാഴ്‌ചകൾ നിറച്ച്‌ ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട്...

Read More >>
ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 06:15 AM

ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
Top Stories