തൃശൂർ : (www.truevisionnews.com) മലദ്വാരത്തിൽ 110 ഗ്രാം എംഡിഎംഎ യുമായി ബസിൽനിന്ന് യുവാവിനെ പേരാമംഗലം പോലീസ് പിടികൂടി. അമ്മാടം കോടന്നൂർ സ്വദേശി ചക്കാലക്കൽ കൈലാസ് (24) ആണ് പിടിയിലായത്.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബെംഗളൂരുവിൽനിന്ന് വരുകയായിരുന്ന പ്രതിയുടെ കൈയിൽ എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാമംഗലം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബസ് തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് പ്രതിയെ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ മലദ്വാരത്തിൽ നിന്ന് കണ്ടെടുത്തത്.
#Youngman #arrested #smuggling #MDMA #anus
