ആലപ്പുഴ: (truevisionnews.com) അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി കറുകുറ്റി ഏഴാറ്റുമുഖം മുന്നൂർപ്പിള്ളി മംഗലപ്പിള്ളി വീട്ടിൽ വയറോണിയുടെ മകൻ എം.വി. സുകുവാണ് (49) മരിച്ചത്.

അങ്കമാലി മഞ്ഞപ്രയിൽ നിന്ന് ഓർഡിനറി ബസ്സിൽ ആലപ്പുഴ കൃപാസനത്തിലേക്ക് പോകുന്നതിനിടെ തുറവൂരിൽ വച്ചാണ് സുകു കുഴഞ്ഞുവീണത്.
ഉടനെ ഡ്രൈവറും യാത്രക്കാരും ചേർന്ന് തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം അങ്കമാലിയിലെ വീട്ടിലേക്കെത്തിച്ചു. അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോയിലും മൃതദേഹം പൊതുദർശനത്തിന് വച്ചു.
#KSRTC #conductor #collapses #dies #duty
