പാലക്കാട്: ( www.truevisionnews.com) അട്ടപ്പാടി നെല്ലിപ്പതിയിൽ കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരിക്ക്. നെല്ലിപ്പതി ലക്ഷം വീട് നഗറിലെ ഭദ്രമ്മയുടെ വലതുകാലിലും വലത് കൈക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി തെങ്ങിന്‍റെ മടൽ എടുക്കാൻ വീടിന് പുറത്തിറങ്ങിയ ഭദ്രമ്മയെ കാട്ടുപന്നി കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റ ഭദ്രമ്മയെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഭദ്രമ്മ നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആർആർടി അംഗങ്ങളാണ് ഭദ്രമ്മയെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചത്.
#woman #seriously #injured #after #being #attacked #wild #boar #tonight
