തുരുമ്പെടുത്ത നിലയിൽ, വെടിമരുന്നും കരിങ്കൽ ചീളുകളും നിറച്ച് നി‍‍ർമാണം; കോഴിക്കോട് വളയത്ത് കണ്ടെത്തിയത് സ്റ്റീൽ ബോംബ് തന്നെ

 തുരുമ്പെടുത്ത നിലയിൽ, വെടിമരുന്നും കരിങ്കൽ ചീളുകളും നിറച്ച് നി‍‍ർമാണം; കോഴിക്കോട് വളയത്ത് കണ്ടെത്തിയത് സ്റ്റീൽ ബോംബ് തന്നെ
Mar 25, 2025 07:07 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) നാദാപുരം വളയം ചെക്യാട് കണ്ടെത്തിയത് സ്റ്റീൽ ബോംബുകൾ തന്നെയെന്ന് സ്ഥിരീകരണം. ബോംബ് സ്കോഡ് നടത്തിയ പരിശോധനയിലാണ് ബോംബ് തന്നെയാണെന്ന് വ്യക്തമായത്. നാല് സ്റ്റീൽ ബോംബുകളും പഴക്കമേറിയതും മഴ നനഞ്ഞ് തുരുമ്പെടുത്ത നിലയിലാണ് ഉണ്ടായിരുന്നത്.

വെടിമരുന്നും , കരിങ്കൽ ചീളുകളും നിറച്ചാണ് ബോബ് നിർമ്മിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ചെക്യാട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടെയാണ് ബോബംബുകൾ കണ്ടെത്തിയത്. വളയം പൊലീസ് സ്റ്റേഷന് പിറകിലുള്ള സ്ഥലത്താണ് സംഭവം.

സ്റ്റീൽ കണ്ടൈനറുകൾ കണ്ട ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഡോഗ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയിലാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലത്ത് കൂടുതൽ പരിശോധന നടത്തിയെങ്കിലും കൂടുതൽ ബോംബുകൾ കണ്ടെത്താനായിട്ടില്ല.


#Rusted #made #gunpowder #granite #chips #steel #bomb #found #Kozhikode #valayam

Next TV

Related Stories
Top Stories