പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പുഴയിൽ  കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
Mar 24, 2025 08:27 PM | By Athira V

ഹരിപ്പാട്: ( www.truevisionnews.com ) പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികൾ മുങ്ങിമരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന ആര്‍ദ്രം വീട്ടില്‍ ജോയിയുടെ മകന്‍ ആല്‍ബിന്‍ (14, കരുവാറ്റ സാന്ദ്രാ ജങ്ഷന്‍ പുണര്‍തം വീട്ടില്‍ അനീഷിന്റെ മകന്‍ അഭിമന്യു (14) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയത്. കുളിച്ചുകയറുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്ക് വീണുപോയെന്നാണ് പോലീസ് പറയുന്നത്. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ആല്‍ബിന്‍ തോട്ടപ്പള്ളി മലങ്കര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഭിമന്യു കരുവാറ്റ എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ആല്‍ബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ടു കൂട്ടുകാരുണ്ടായിരുന്നു. രണ്ടുസംഘങ്ങളായി വന്നവര്‍ ഒരേ കടവില്‍ കുളിക്കുകയായിരുന്നു.

#Two #students #drowned #while #bathing #river

Next TV

Related Stories
Top Stories










Entertainment News