കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; മധ്യവയസ്കന് വെട്ടേറ്റു

കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; മധ്യവയസ്കന് വെട്ടേറ്റു
Mar 24, 2025 01:20 PM | By VIPIN P V

തൃശ്ശൂ‍ർ: (www.truevisionnews.com) കല്ലംപാറയിൽ കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യവയസ്കന് വെട്ടേറ്റു. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടിൽ മോഹനനാണ് വെട്ടേറ്റത്.

സംഭവ ശേഷം ഒളിവിൽ പോയ പ്രതി കല്ലമ്പാറ സ്വദേശി ഏലിയാസിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കല്ലമ്പാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു.

അതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴൽക്കിണർ നിർമാണം ആരംഭിച്ചത്. കിണറിൽ നിന്നുള്ള വെള്ളം ഏലിയാസിൻ്റെ വീട്ടിലേക്കുള്ള വഴിയിലൂടെ ഒലിച്ചതിന്നെതുടർന്ന് തർക്കമാവുകയും പ്രകോപിതനായ ഏലിയാസ് വീട്ടിൽ നിന്നും വെട്ടുകത്തിയുമായെത്തി മോഹനനെ വെട്ടുകയുമായിരുന്നു.

ആക്രമണം തന്റെ കൈകൾ കൊണ്ട് തടഞ്ഞതിനാൽ മാരകമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. മോഹനൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

#Middle #aged #man #hacked #death #dispute #over #borewell #drilling

Next TV

Related Stories
മഴ കനക്കും , ഏഴ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും

Jul 13, 2025 06:29 AM

മഴ കനക്കും , ഏഴ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും

ഏഴ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വേഗത്തിൽ കാറ്റ്...

Read More >>
മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍

Jul 13, 2025 06:13 AM

മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍

മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞ കേസിൽ ഒരാൾ...

Read More >>
കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

Jul 12, 2025 10:55 PM

കടലിൽ ആളില്ലാതെ വള്ളം, പരിശോധനയിൽ കണ്ടെത്തിയത് ഫോണും ചെരുപ്പും; കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ കണ്ടെത്താനായില്ല....

Read More >>
സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

Jul 12, 2025 10:36 PM

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ...

Read More >>
Top Stories

Entertainment News

//Truevisionall