കോട്ടയം: (truevisionnews.com) പുരയിടത്തിലെ ജോലിക്കിടെ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. വേളൂർ മാണിക്കുന്നം പടിഞ്ഞാറേ മേച്ചേരി അരവിന്ദാക്ഷനാണ് (77) മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.

ഭക്ഷണം കഴിക്കാൻ വിളിക്കാൻ സഹോദരി ചെന്നപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. കാലിലും കൈയിലും പുറത്തും പൊള്ളലേറ്റ പാടുണ്ട്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പ്രസന്നകുമാരി. മക്കളില്ല. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
#elderly #man #died #sunstroke #working #city.
