റോഡ് മുറിച്ചു കടക്കുമ്പോള്‍ ബസിടിച്ചു, ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

റോഡ് മുറിച്ചു കടക്കുമ്പോള്‍ ബസിടിച്ചു, ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
Mar 23, 2025 08:45 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com) റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യബസിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കോടംതുരുത്ത് സ്വദേശി എസ് ലാല്‍ (51) ആണ് മരിച്ചത്. അപകടത്തിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.15 ഓടെ ആലപ്പുഴ ജില്ലാ കോടതിക്ക് മുന്നിലായിരുന്നു അപകടം. കോടതിയില്‍ അദാലത്തിനായി വന്ന ലാല്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ മണ്ണഞ്ചേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.





#Man #dies #after #being #hit #bus #while #crossing #road

Next TV

Related Stories
Top Stories










Entertainment News