എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ച് സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു
Mar 23, 2025 05:58 AM | By Susmitha Surendran

ഛത്തീസ്ഗഢ്: (truevisionnews.com)  ഹരിയാനയിലെ ബഹദൂർഗഡിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടാണോ അപകടമുണ്ടായതെന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ടവരെ കൂടാതെ ഒരാൾ ഗുരുതര പരിക്കുകളുമായി ചികിത്സയിൽ തുടരുകയാണ്. ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചാണ് എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്.

പൊട്ടിത്തെറി ശബ്ദം കേട്ട അയൽവാസികൾ അധികൃതരെ അറിയിക്കുകയും പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തുകയും ചെയ്തു. സാങ്കേതിക തകരാറുകൾ മൂലമാണോ അതോ മറ്റേതെങ്കിലും ഘടകങ്ങൾ മൂലമാണോ സ്ഫോടനം ഉണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


#Woman #three #children #die #after #AC #compressor #explodes

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News