തൊടുപുഴ: (truevisionnews.com) തൊടുപുഴയിലെ ബിജുവിൻ്റെ കൊലപാതകത്തിനായി നടന്നത് നാളുകൾ നീണ്ട് പ്ലാനിംഗ് എന്ന് വെളിപ്പെടുത്തൽ. മുമ്പ് രണ്ട് തവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും കൊട്ടേഷനായി 12,000 രൂപ ഗൂഗിൾ പേ വഴി നൽകിയതായും കണ്ടെത്തൽ.

കൊലപ്പെടുത്താൻ വേണ്ടി തന്നെയാണ് ബിജുവിനെ തട്ടിക്കൊണ്ട് പോയതെന്ന് തൊടുപുഴ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പ്രതികൾക്ക് എല്ലാവർക്കും ക്രിമിനൽ കേസുകൾ ഉണ്ട്. തട്ടിക്കൊണ്ട് പോകുമ്പോൾ മുഖ്യ പ്രതിയായ ജോമോനും കൂട്ടത്തിൽ ഉണ്ടായിരുന്നു.
എറണാകുളത്ത് നിന്നാണ് ജോമോനെ പിടികൂടിയത്. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. സംഭവത്തിൽ വാഹനങ്ങളടക്കം ഇനി കണ്ടെത്താനുണ്ട്. അതേ സമയം, കൊല്ലപ്പെട്ട ബിജുവിൻ്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
ബിജു ജോസഫിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം പുരോഗമിക്കവെ പൊലീസ് പിടികൂടിയ കാപ്പ കേസ് പ്രതി അടക്കമുള്ള മൂന്നുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് കലയന്താനിയിലെ ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്.
പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോഡൗണിൽ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തിയതും അത് ബിജുവിൻ്റേതാണെന്ന് സ്ഥിരീകരിച്ചതും. കാലങ്ങളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മിൽ ഷെയർ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫിസ് എന്നിവിടങ്ങളിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ കൊട്ടേഷൻ നൽകുന്നത്. കൊട്ടേഷൻ ഏൽപ്പിച്ചത് പരിചയക്കാരനായ ജോമിൻ വിപിൻ മുഹമ്മദ് അസലത്തിനേയും ആഷിക്കിനെയും കൊട്ടേഷൻ ഏൽപ്പിച്ചു.
തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ഇവർ ബിജുവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നു. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയുണ്ടായ മർദ്ദനത്തിൽ ബിജു കൊല്ലപ്പെട്ടു.
തുടർന്ന് ജോമോന്റെ ഉടമസ്ഥതയിലുള്ള കലയംതാനിയിലെ ഗോഡൗണിലെത്തിച്ച് മാൻ ഹോളിന് ഉള്ളിലേക്ക് മൃതദേഹം തള്ളിയിടുകയായിരുന്നു. പിന്നാലെ ബിജുവിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി.
ഷെയർ സംബന്ധിച്ച് തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആഷിക്കിനെയും പുറത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
#revealed #murder #Biju #Thodupuzha #took #place #over #long #period #planning.
