സംസ്ഥാനത്ത് മഴ ജാഗ്രത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ ജാഗ്രത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Mar 22, 2025 07:12 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 41-61 കി.മീ വേ​ഗതയിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

നാളെ മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേ സമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

#possibility #heavy #rain #state #today.

Next TV

Related Stories
പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

May 13, 2025 11:20 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
വികസനക്കാഴ്‌ചകൾ നിറച്ച്‌  ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

May 13, 2025 06:44 AM

വികസനക്കാഴ്‌ചകൾ നിറച്ച്‌ ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട്...

Read More >>
ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 06:15 AM

ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
Top Stories