ഇടുക്കി: (truevisionnews.com) ഇടുക്കിയിൽ കാറ്ററിംഗ് ഗോഡൗണിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.
കലയന്താനി ചെത്തിമറ്റത്തെ ക്യാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
.gif)
ബിജുവിനെ കൊന്ന് കാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ ഒളിപ്പിച്ചെനന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിലുള്ള ക്വട്ടേഷൻ സംഘത്തിൽ നിന്നാണ് കൊലപാതകവിവരം പൊലീസിന് ലഭിച്ചത്. പിടിയിലായ ഒരാളും ബിജുവും തമ്മിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം മാത്യു കെ.ജോൺ പറഞ്ഞു.
കേസിൽ നാല് പ്രതികളാണ് ഉള്ളതെന്ന് ഇടുക്കി എസ്പി ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഒരാൾ കാപ്പ കേസ് പ്രകാരം ജയിലിലാണ്. ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കമാണ് കൊലക്ക് പിന്നിൽ. പിടിയിലായ ജോമോനും ബിജുവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
#body #found #catering #godown #Idukki #exhumed.
