വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
Mar 20, 2025 04:12 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 12 ദിവസങ്ങളിലായി ഈ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വിജയകുമാർ- ​ഗീത ദമ്പതികളുടെ വീടാണിത്.

ഇവർ കഴിഞ്ഞ ദിവസം ഇവരുടെ മകളുടെ വീട്ടിലാണ് ഉണ്ടായിരുന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസും നാട്ടുകാരും ഇവിടേക്ക് എത്തുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ ഇവിടെ നിന്ന് മറ്റ് ദുർ​ഗന്ധങ്ങളോ ഒന്നും പുറത്തുവന്നിരുന്നില്ല. അതേ സമയം ഇവരുടെ മകൻ ഈ വീട്ടിലാണ് താമസിച്ചിരുന്നത്.

മകൻ രണ്ട് മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണെടുക്കുന്നുണ്ടായിരുന്നില്ല എന്ന് ഇവർ പറയുന്നു. മകനെ കാണാനില്ലെന്ന വിവരം കൂടി നിലവിലുണ്ട്. ഈ മൃതദേഹം മകന്റെയാണോ എന്ന തരത്തിലുളള ഒരു സംശയം കൂടി പൊലീസ് ഉന്നയിക്കുന്നുണ്ട്.

വിശദമായി പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. മറ്റ് നടപടി ക്രമങ്ങളും ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

#body #young #man #found #decomposed #inside #house.

Next TV

Related Stories
അവധി ഇന്നും ഉണ്ടോ....?  'കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'; ആ സന്ദേശം വ്യാജമെന്ന് കലക്ടർ

Jul 21, 2025 06:33 AM

അവധി ഇന്നും ഉണ്ടോ....? 'കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'; ആ സന്ദേശം വ്യാജമെന്ന് കലക്ടർ

'കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി'; ആ സന്ദേശം വ്യാജമെന്ന്...

Read More >>
അതുല്യയുടെ മരണം; പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും, ഷാർജയിൽ നിയമ നടപടിക്കും നീക്കം

Jul 21, 2025 05:58 AM

അതുല്യയുടെ മരണം; പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും, ഷാർജയിൽ നിയമ നടപടിക്കും നീക്കം

അതുല്യയുടെ മരണം; പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും, ഷാർജയിൽ നിയമ നടപടിക്കും...

Read More >>
ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

Jul 20, 2025 10:55 PM

ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃകയാണ് ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

Read More >>
വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

Jul 20, 2025 10:00 PM

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തിൽ കേസെടുത്ത്...

Read More >>
Top Stories

//Truevisionall