പാമ്പാടിയിൽ ബസിനുള്ളിൽ വെച്ച് യാത്രക്കാരിയുടെ സ്വർണ മാല മോഷ്ടിച്ചു; യുവതി പിടിയിൽ

പാമ്പാടിയിൽ ബസിനുള്ളിൽ വെച്ച് യാത്രക്കാരിയുടെ സ്വർണ മാല മോഷ്ടിച്ചു; യുവതി പിടിയിൽ
Mar 20, 2025 03:51 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കോട്ടയം പാമ്പാടിയിൽ ബസിൽ വെച്ച് യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മീനടം സ്വദേശി മിനി തോമസിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവൻ തൂക്കമുള്ള മാല ഇന്നലെയാണ് പ്രതി കവർന്നത്. മോഷ്ടിച്ച മാല കോട്ടയത്തെ ജ്വല്ലറിയിൽ പ്രതി വിൽക്കുകയും ചെയ്തിരുന്നു.

പ്രതിയെ ജ്വല്ലറിയിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. നിരവധി മോഷണക്കേസിൽ പ്രതിയാണ് മിനി തോമസ്.

ബസുകളിലും ആൾത്തിരക്ക് ഉള്ള സ്ഥലങ്ങളിലും എത്തി സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. മാല നഷ്ടപ്പെട്ട വീട്ടമ്മ ബസിനുള്ളിൽ വെച്ച് തന്നെ ഇക്കാര്യം പറയുകയും പിന്നീട് പാമ്പാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തിരുന്നു.

പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ മിനി തോമസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

#Woman #arrested #passenger #goldnecklace #stolen #bus #Pampady

Next TV

Related Stories
വെടിയേറ്റത് നെഞ്ചിൽ, രാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധം? തോക്ക് കണ്ടെത്തിയിട്ടില്ല

Mar 20, 2025 10:46 PM

വെടിയേറ്റത് നെഞ്ചിൽ, രാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധം? തോക്ക് കണ്ടെത്തിയിട്ടില്ല

രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നിർമാണ കരാറുകാരനാണ് സന്തോഷ്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കൊലപാതകം...

Read More >>
മലപ്പുറത്ത് കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ആറു പേർക്കെതിരെ കേസ്; രണ്ടു പേർ അറസ്റ്റിൽ

Mar 20, 2025 10:34 PM

മലപ്പുറത്ത് കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ആറു പേർക്കെതിരെ കേസ്; രണ്ടു പേർ അറസ്റ്റിൽ

നിലവിൽ ആറു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 35 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പ്രാഥമിക...

Read More >>
'കൊള്ളും എന്നത് ഉറപ്പ്'; രാധാകൃഷ്ണനെ കൊല്ലുന്നതിന് മുന്‍പും ശേഷവും എഫ്ബി പോസ്റ്റ്, കൊലപാതകം ആസൂത്രിതം!

Mar 20, 2025 10:31 PM

'കൊള്ളും എന്നത് ഉറപ്പ്'; രാധാകൃഷ്ണനെ കൊല്ലുന്നതിന് മുന്‍പും ശേഷവും എഫ്ബി പോസ്റ്റ്, കൊലപാതകം ആസൂത്രിതം!

കൈതപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണനെ പെരുമ്പടവ് സ്വദേശി സന്തോഷ് ആണ്...

Read More >>
ആധാർ കാർഡുകളും മറ്റ് രേഖകളും വ്യാജം; അനധികൃതമായി തങ്ങിയ രണ്ട്  അന്യസംസ്ഥാന പൗരന്മാർ പിടിയിൽ

Mar 20, 2025 10:29 PM

ആധാർ കാർഡുകളും മറ്റ് രേഖകളും വ്യാജം; അനധികൃതമായി തങ്ങിയ രണ്ട് അന്യസംസ്ഥാന പൗരന്മാർ പിടിയിൽ

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് ഇവരെ...

Read More >>
പുറമേ നിന്ന് കണ്ടാൽ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തിൽ രാത്രി പൊലീസ് പരിശോധന, കണ്ടത് 3 കഞ്ചാവ് ചെടി

Mar 20, 2025 10:16 PM

പുറമേ നിന്ന് കണ്ടാൽ വാഴ കൃഷി തന്നെ! പക്ഷേ രഹസ്യ വിവരത്തിൽ രാത്രി പൊലീസ് പരിശോധന, കണ്ടത് 3 കഞ്ചാവ് ചെടി

പ്രദേശത്തെ മദ്രസയുടെ കീഴിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വാഴ കൃഷിക്കായി പാട്ടത്തിന്...

Read More >>
'കൊല നടന്നത് നിർമാണം നടക്കുന്ന വീട്ടിൽവെച്ച്', കണ്ണൂരിൽ ബി.ജെ.പി പ്രാദേശിക നേതാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

Mar 20, 2025 10:10 PM

'കൊല നടന്നത് നിർമാണം നടക്കുന്ന വീട്ടിൽവെച്ച്', കണ്ണൂരിൽ ബി.ജെ.പി പ്രാദേശിക നേതാവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. സന്തോഷിനെ ചോദ്യം ചെയ്യുന്നു....

Read More >>
Top Stories