വിവാഹ വാഗ്ദാനം നൽകി പീഡനം: മെഡിക്കൽ കോളജ്​ പ്രഫസർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: മെഡിക്കൽ കോളജ്​ പ്രഫസർ അറസ്റ്റിൽ
Mar 20, 2025 08:12 AM | By Susmitha Surendran

ചെറുതോണി: (truevisionnews.com) വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറെ ഇടുക്കി പൊലീസ് അറസ്റ്റ്​ ചെയ്തു. തിരുവനന്തപുരം തൈക്കാട് മാട്ടുക്കട സ്വദേശി രഞ്ജിത് സാനു വാട്​സൺ ആണ് അറസ്​റ്റിലായത്​.

ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ്​ രഞ്ജിത് ഇടുക്കി സ്റ്റേഷനിൽ ഹാജരായത്​. അറസ്റ്റിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു. 2023ൽ ഇടുക്കി മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം.

വിവാഹ വാഗ്ദാനം നൽകി ഒരുമിച്ച് താമസിച്ച സമയത്ത് പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയ രഞ്ജിത്, ഇവർ വിളിച്ചാൽ ഫോൺ എടുക്കാതെയായി.

യുവതി അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വിവാഹിതനാണെന്ന് മനസ്സിലായത്. തുടർന്ന്, തിരുവനന്തപുരത്ത് പൊലീസിൽ നൽകിയ പരാതി ഇടുക്കി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

#Medical #college #professor #arrested #molestation #promise #marriage

Next TV

Related Stories
അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

Jul 28, 2025 06:33 PM

അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക്...

Read More >>
നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

Jul 28, 2025 04:51 PM

നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി....

Read More >>
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

Jul 28, 2025 04:05 PM

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall