കോട്ടയം: ( www.truevisionnews.com ) ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു. പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ എൻ.മുഹമ്മദ് അൽത്താഫ് (19) ആണ് മരിച്ചത്.

മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടം. ടിപ്പറും സ്കൂട്ടറും കോട്ടയം ദിശയിൽ പോകുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അൽത്താഫ് സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിലിടിക്കുകയായിരുന്നു.
അൽത്താഫിനെ ഉടൻ കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
#scooter #crashed #back #lorry #overtaking #nursingstudent #Kottayam #met #tragicend
