കടുത്ത ചൂടില്‍ ക്രിക്കറ്റ് മത്സരം; താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കടുത്ത ചൂടില്‍ ക്രിക്കറ്റ് മത്സരം; താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Mar 18, 2025 02:55 PM | By VIPIN P V

അഡ്‌ലെയ്ഡ്: ( www.truevisionnews.com ) പാക് വംശജനായ ക്രിക്കറ്റര്‍ ജുനൈദ് സഫര്‍ ഖാന്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. അഡ്‌ലെയ്ഡിലെ കോണ്‍കോര്‍ഡിയ കോളേജിലാണ് സംഭവം.

പ്രിന്‍സ് ആല്‍ഫ്രഡ് ഓള്‍ഡ് കോളേജിയന്‍സും ഓള്‍ഡ് കോണ്‍കോര്‍ഡിയന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത ചൂട് വകവയ്ക്കാതെയായിരുന്നു മത്സരം.

ഓസ്‌ട്രേലിയന്‍ സമയം വൈകീട്ട് നാലുമണിയോടെയാണ് ജുനൈദ് പിച്ചില്‍ കുഴഞ്ഞുവീണത്. 40 ഓവര്‍ ഫീല്‍ഡ് ചെയ്യുകയും ഏഴ് ഓവര്‍ ബാറ്റുചെയ്യുകയും ചെയ്ത ശേഷമാണ് കുഴഞ്ഞുവീണത്. 41.7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പ്രദേശത്തെ താപനില.

താപനില 42 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞാല്‍ മത്സരം റദ്ദാക്കണമെന്നാണ് അഡ്‌ലെയ്ഡ് ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന്റെ നിയമാവലിയിലുള്ളത്. 2013-ല്‍ പാകിസ്താനില്‍നിന്ന് കുടിയേറിയ ജുനൈദ്, ഓസ്‌ട്രേലിയയില്‍ ഐടി രംഗത്ത് ജോലിചെയ്തുവരികയായിരുന്നു.

#Cricket #match #extremeheat #player #collapses #ground #dies

Next TV

Related Stories
കാണാതായിട്ട് ദിവസങ്ങൾ, ബാറിലെ ദൃശ്യം, സുദീക്ഷയുടെ വസ്ത്രം; ആൺസുഹൃത്തിന്റെ മൊഴിയേയും വിശ്വാസത്തിലെടുക്കാതെ പോലീസ്

Mar 17, 2025 04:46 PM

കാണാതായിട്ട് ദിവസങ്ങൾ, ബാറിലെ ദൃശ്യം, സുദീക്ഷയുടെ വസ്ത്രം; ആൺസുഹൃത്തിന്റെ മൊഴിയേയും വിശ്വാസത്തിലെടുക്കാതെ പോലീസ്

കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം ബാറിൽ സമയം ചെലവിടുന്നതിന്റെ ദൃശ്യങ്ങൾ...

Read More >>
ഒരു മാസം പെയ്യേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്തു; വടക്കൻ ഇറ്റലിയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

Mar 15, 2025 01:12 PM

ഒരു മാസം പെയ്യേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്തു; വടക്കൻ ഇറ്റലിയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

ടസ്കനിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഫ്ലോറൻസ് കത്തീഡ്രൽ...

Read More >>
സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ, അവസാന ദൃശ്യങ്ങൾ പുറത്ത്, തിരച്ചിൽ തുടരുന്നു

Mar 12, 2025 08:48 PM

സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ, അവസാന ദൃശ്യങ്ങൾ പുറത്ത്, തിരച്ചിൽ തുടരുന്നു

24 വയസ്സുള്ള വിനോദസഞ്ചാരിയായ ജോഷ്വ സ്റ്റീവൻ റൈബിനൊപ്പമാക്കി സുഹൃത്തുക്കൾ മടങ്ങിയെന്നായിരുന്നു കണ്ടെത്തിയത്....

Read More >>
പാക്കിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു; 450 പേരെ ബന്ദികളാക്കി, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ട്

Mar 11, 2025 05:20 PM

പാക്കിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു; 450 പേരെ ബന്ദികളാക്കി, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോ‍ർട്ട്

പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത...

Read More >>
കാണാതായ ഇന്ത്യൻ വിദ്യാർഥിനി മുങ്ങി മരിച്ചതാകാമെന്ന് പൊലീസ്

Mar 11, 2025 02:40 PM

കാണാതായ ഇന്ത്യൻ വിദ്യാർഥിനി മുങ്ങി മരിച്ചതാകാമെന്ന് പൊലീസ്

സുദീക്ഷ കൊണങ്കിയെ കണ്ടെത്തുന്നതിന് ഡൊമിനിക്കൻ നാഷനൽ പൊലീസിനൊപ്പം യു.എസ് ഫെഡറൽ ഏജൻസികളെ ലൗഡൗൺ കൗണ്ടി പൊലീസ് സഹായിക്കുന്നുണ്ട്....

Read More >>
Top Stories