വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അച്ഛനും കുത്തേറ്റു

വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അച്ഛനും കുത്തേറ്റു
Mar 17, 2025 08:51 PM | By Athira V

കൊല്ലം: ( www.truevisionnews.com) ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായിരുന്നു.

കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.


#Fatima #Mata #College #student #stabbed #death #his #home #father #also #stabbed

Next TV

Related Stories
Top Stories