കോഴിക്കോട്: (truevisionnews.com) സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ഇൻ്റലിജൻസ് റിപ്പോർട്ടിനിടെ കണ്ണൂർ ജില്ലാ അതിർത്തിയിൽ വീണ്ടും സംഘർഷം. പാനൂർ - വിളക്കോട്ടൂരിൽ മോട്ടോർ ബൈക്ക് തടഞ്ഞ് നിർത്തി സിപിഐഎം പ്രവർത്തകരെ അക്രമിച്ചു.

വിളക്കോട്ടൂർ പുതുവയലിന് സമീപത്തു വെച്ചാണ് സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമം നടന്നത്. ഇന്നല രാത്രി 8 മണിക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിപിഐഎം പ്രവർത്തകരായ അഭിൻ മണിക്കുന്നുമ്മൽ,വിഷ്ണു കൊടുവള്ളിമ്മൽ എന്നിവരെയാണ് ബൈക്ക് തടഞ്ഞു നിർത്തി അക്രമിച്ചത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
തലയ്ക്കും,പുറത്തും പരിക്കേറ്റ യുവാക്കളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ്-ബിജെപി പ്രവർത്തകരായ അവിനാഷ് കീറിയപറമ്പത്ത്, ശ്യാംജിത്ത് കീറിയപറമ്പത്ത്, സുബിൻ നിട്ടൂർ വലിയത്ത്,യദു കൃഷ്ണ കീറിയപറമ്പത്ത്, ലിബു(കുട്ടപ്പൻ)കീറിയപറമ്പതത്ത്, വിജീഷ് പുതുകൂടിചീന്റവിട തുടങ്ങിയവരുടെ നേതൃത്വത്തിൽ പത്തോളം പേരാണ് ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
#Attempted #murder #CPM #workers #attacked #blocking #bike #Vilakottoor
