പനി ബാധിച്ച് പെരുമ്പാവൂരിൽ രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

പനി ബാധിച്ച് പെരുമ്പാവൂരിൽ രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു
Mar 17, 2025 03:42 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്.

പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇന്ന് പുലർച്ചെ കുട്ടിക്ക് നല്ല പനി അനുഭവപ്പെട്ടു. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് മാതാപിതാക്കൾ പറയുന്നു.

വാഹനം കിട്ടാത്തതറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

#two #month #old #baby #boy #guest #workers #died #Perumbavoor.

Next TV

Related Stories
Top Stories