കൊച്ചി: ( www.truevisionnews.com) കാക്കനാട് തുതിയൂരിൽ കാൽനടയാത്രക്കാരന് നേരെ ചുറ്റിക ആക്രമണം. തുതിയൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ബാബു ആന്റണിയെ ആണ് നടുറോഡിൽ യുവാവ് ചുറ്റിക കൊണ്ട് ആക്രമിച്ചത്.

സംഭവത്തിൽ മനോജ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനോജ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് ബാബു ആന്റണി പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെ ഒരു ചുറ്റികയുമായി വന്ന് തല ലക്ഷ്യമാക്കി അടിക്കുകയായിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു. കൈ കൊണ്ട് തടഞ്ഞപ്പോൾ കൈക്ക് മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്.
തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ബാബു ആന്റണി പറഞ്ഞു. മനോജ് സ്ഥിരം ശല്യക്കാരനാണെന്നും ബാബു ആന്റണി പറഞ്ഞു.
#Pedestrian #attacked #with #hammer #Tuthiyur
