ഒടുവിൽ വലയിൽ; ​കടുവയെ മയക്കുവെടി വെച്ച് പിടികൂടി ദൗത്യസംഘം

ഒടുവിൽ വലയിൽ; ​കടുവയെ മയക്കുവെടി വെച്ച് പിടികൂടി ദൗത്യസംഘം
Mar 17, 2025 12:17 PM | By Vishnu K

ഇടുക്കി: (truevisionnews.com) വണ്ടിപ്പെരിയാറിലെ ​ഗ്രാമ്പി വില്ലേജിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കി ദൗത്യസംഘം. മയക്കുവെടിയേറ്റ കടുവയുമായി സംഘം തേക്കടിയിലേക്ക് തിരിച്ചു.

കടുവയെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ കടുവ ശ്രമം നടത്തിയതായും അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയുമാണ് പിടിച്ചത്.

രാവിലെ തന്നെ കടുവയെ മയക്കുവെടി വെക്കാനുള്ള സംഘം ഇവിടെ എത്തുകയായിരുന്നു. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്.


#Finally #in #net #Mission #team #captures #tiger #with #drugged #bullet

Next TV

Related Stories
Top Stories










Entertainment News