Mar 16, 2025 07:36 PM

(truevisionnews.com) ആർഎസ്എസിൻ്റെ മറ്റൊരു മുഖമാണ് കാസയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയവാദ പ്രസ്ഥാനമാണ് കാസയെന്നും മുസ്ലീം വിരുദ്ധതയാണ് ഇതിൻ്റെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“ആർഎസ്എസിൻ്റെ മറ്റൊരു മുഖമാണ് കാസ. ക്രിസ്ത്യാനികൾക്ക് ഇടയിലാണ് കാസ പ്രവർത്തിക്കുന്നത്. ഇതിൻ്റെ പിന്നിൽ ആർഎസ്എസ് ആണ്. മുസ്ലീം വിരുദ്ധതയാണ് ഇതിൻ്റെ മുഖമുദ്ര. ഇതിൻ്റെ പിന്നിൽ ആർഎസ്എസ് ആണ്.”- ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 

ആർഎസ്എസ് പറയുന്ന വാദമാണ് ജമാത്തെ ഇസ്ലാമി പറയുന്നതെന്നും ഒരുവശത്ത് ഭൂരിപക്ഷ വർഗീയതയും മറുവശത്ത് ന്യൂനപക്ഷ വർഗീയതയുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് രണ്ടുംകൂടി ഇടത് മുന്നണിയെ പരാജയപ്പെടുത്താനാണ് നീക്കമെന്നും ഇവർ എല്ലാം എതിർത്തിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#MVGovindan #Master #said #CASA #another #face #RSS.

Next TV

Top Stories










//Truevisionall