പാലക്കാട്: (truevisionnews.com) പാലക്കാട് മീനാക്ഷിപുരത്ത് മർദ്ദനമേറ്റതിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. ഗോപാലപുരം സ്വദേശി ഞ്ജാനശക്തി വേൽ (48) ആണ് പുലർച്ചെ മരിച്ചത്.

നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പരുക്കേറ്റ ഞ്ജാനശക്തി വേലിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂർ സ്വദേശികൾക്കായി മീനാക്ഷിപുരം പൊലീസ് തെരച്ചിൽ തുടങ്ങി.
#plantation #manager #collapsed #died #after #being #beatenup #Meenakshipuram #Palakkad.
