കോഴിക്കോട് മടപ്പള്ളിയിൽ വാഹനാപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മടപ്പള്ളിയിൽ വാഹനാപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Mar 13, 2025 01:10 PM | By VIPIN P V

മടപ്പള്ളി (കോഴിക്കോട് ): ( www.truevisionnews.com ) ബൈക്ക് അപകടത്തിൽ അഴിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കൽ ശരത്) കെ.പി (34) ആണ് മരിച്ചത്.

ദേശീയപാത മടപ്പള്ളിയിൽ ഇന്നലെ രാത്രി 10.30 നാണ് സംഭവം. ബൈക്കിൽ വരികയായിരുന്ന ശരത്തിനെ ഒരു വാഹനം ഇടിക്കുകയും റോഡിൽ വീണ ഇയാളുടെ ദേഹത്ത് കൂടെ വാഹനം കയറിയിറങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരം.

ഊരാളുങ്കൽ സൊസൈറ്റിയിൽ പെരിന്തൽമണ്ണ സൈറ്റിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ശരത്.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

അച്ഛൻ: സദാനന്ദൻ. അമ്മ ശ്യാമള, സഹോദരങ്ങൾ: സന്ദീപ്, സനൂപ്

#youngman #vadakara #died #road #accident #Madappally #Kozhikode

Next TV

Related Stories
'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

Mar 23, 2025 09:07 AM

'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; കണ്ണൂരിൽ 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ കേസ്

അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസൻസ്. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ്...

Read More >>
‘ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് നല്‍കുന്നത് വലിയ സന്ദേശം’ -ഇ പി ജയരാജന്‍

Mar 23, 2025 08:52 AM

‘ഇഫ്താര്‍ വിരുന്നുകള്‍ സമൂഹത്തിന് നല്‍കുന്നത് വലിയ സന്ദേശം’ -ഇ പി ജയരാജന്‍

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സൗഹൃദ വിരുന്നിന്റെ...

Read More >>
കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

Mar 23, 2025 08:37 AM

കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു...

Read More >>
അങ്ങനെ അങ്ങ് പോയാലോ..!! പൊതുനിരത്തിൽ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ

Mar 23, 2025 08:23 AM

അങ്ങനെ അങ്ങ് പോയാലോ..!! പൊതുനിരത്തിൽ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ

മാലിന്യത്തിൽ നിന്നും വിലാസം കണ്ടെടുത്തതോടെയാണ് ഉടമയിലേക്കെത്തിയത്. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം...

Read More >>
വാഹനം പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല, പൊലീസിനെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

Mar 23, 2025 08:08 AM

വാഹനം പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല, പൊലീസിനെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

തുടർന്ന് ഡ്രൈവറേയും രാഹുലിനെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകും വഴി ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറേയും ആക്രമിച്ച് പുറത്തിറങ്ങി...

Read More >>
Top Stories