ഭർത്താവിനൊപ്പം പോകവെ ബൈക്ക് മറിഞ്ഞ് അപകടം; റോഡിൽ വീണ യുവതി പിക്കപ്പ് വാൻ ഇടിച്ച്‌ മരിച്ചു

ഭർത്താവിനൊപ്പം പോകവെ ബൈക്ക് മറിഞ്ഞ് അപകടം; റോഡിൽ വീണ യുവതി പിക്കപ്പ് വാൻ ഇടിച്ച്‌ മരിച്ചു
Mar 13, 2025 11:41 AM | By VIPIN P V

മലപ്പുറം: (www.truevisionnews.com) പൊന്നാനി- ഗുരുവായൂർ സംസ്ഥാന പാതയിൽ മാറഞ്ചേരി പനമ്പാട്ട് ബൈക്കിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് യുവതി മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ഭർത്താവിന്റെ കൂടെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.

#woman #died #falling #road #bike #overturned #walking #husband #pickupvan

Next TV

Related Stories
Top Stories










Entertainment News