ഇടുക്കി : (truevisionnews.com) കമ്പംമേട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയിൽ. കമ്പംമേട്ട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്.
ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ ലഭിച്ചതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ(24) ആണ് പിടിയിലായത്.
.gif)
ഇന്നലെ കമ്പംമേട്ട് പോലീസ് അന്യാർതൊളു നിർമലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ നിൽക്കുന്നതായി കണ്ടു.
തുടർന്ന് ഇയാളുടെ ബാഗിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. കമ്പംമെട്ട് എസ്ഐ വർഗീസ് ജോസഫ്, സിപിഓമാരായ തോമസ്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
#Alappuzha #native #arrested #with #105 #grams #hashish #oil #kambammedu.
