ഇടുക്കി : (www.truevisionnews.com) ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയിൽ മേക്കപ്പ്മാൻ പിടിയിലായ കേസിൽ പ്രതി രഞ്ജിത് ഗോപിനാഥിന്റെ ലഹരിയിടപാടുകളിൽ അന്വേഷണം. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ലഹരിമരുന്ന് കൈമാറിയെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം.
ഹൈബ്രിഡ് കഞ്ചാവ് രഞ്ജിത്തിന് വിതരണം ചെയ്ത യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ലഹരിമരുന്ന് എത്തിച്ചത് വിദേശത്ത് നിന്നാണെന്നാണ് സൂചന. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന്‍ ആര്‍ജി വയനാടന്‍ വീട്ടിലും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയം.
.gif)
കൊച്ചിയിലെ വാടകവീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. വീട്ടിലെ മേശപ്പുറത്ത് ചാരത്തിനൊപ്പം കഞ്ചാവിന്‍റെ വിത്തുകളും തണ്ടും കണ്ടെത്തി. അലമാരയിലും കഞ്ചാവിന്‍റെ വിത്തുകളുണ്ടായിരുന്നു.
വീടിന് പുറമെ പനമ്പിള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് സിഐ പി. ശ്രീരാജിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. രണ്ട് ദിവസം മുന്‍പ് രഞ്ജിത് ഗോപിനാഥന്‍ വീട്ടിലെത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവിരം ലഭിച്ചു.
കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് മേക്ക്പ്പ്മാന് കൈമാറിയവരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
#Suspicion #celebrities #drugs #investigation #makeup #artist #dealings
