പൊലീസിന് വിവരം നൽകിയെന്ന്; യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദ്ദിച്ച് ലഹരിക്കേസ് പ്രതികൾ

പൊലീസിന് വിവരം നൽകിയെന്ന്; യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദ്ദിച്ച് ലഹരിക്കേസ് പ്രതികൾ
Mar 10, 2025 08:20 AM | By VIPIN P V

ചെർക്കള (കാസർഗോഡ്): (www.truevisionnews.com) ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ചു യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ചതായി പരാതി. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ(34), ഉമ്മ ബി.സൽമ(62) എന്നിവർക്കാണു മർദനമേറ്റത്.

ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസികളായ ഉമറുൽ ഫാറൂഖ് (23), സഹോദരൻ നയാസ് (26) എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുൽ ഫാറൂഖിനെയും കാസർകോട് തുരുത്തി കപ്പൽ ഹൗസിൽ അബൂബക്കർ സിദ്ദീഖിനെയും (25) ശനിയാഴ്ച ആദൂർ പൊലീസ് പിടികൂടിയിരുന്നു.

കടന്നുകളയുന്നതിനിടെ വീണു പരുക്കേറ്റ ബദിയടുക്കയിലെ ഹർഷാദ് ആശുപത്രിയിലാണ്. ഇക്കാര്യത്തിൽ, പൊലീസിനു വിവരം നൽകിയത് അഹമ്മദ് സിനാൻ ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

#Drugcase #accused #enter #youth #mother #house #beat #alleging #informed #police

Next TV

Related Stories
വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 19, 2025 08:03 PM

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മറ്റൊരു കുട്ടിയും നിവാനോടൊപ്പം കിണറ്റിൽ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് ഈ കുട്ടി...

Read More >>
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

Apr 19, 2025 08:02 PM

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്‌പെൻഷൻ

കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു....

Read More >>
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Apr 19, 2025 07:46 PM

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ഓട്ടോ ഡ്രൈവറാണ് പ്രദീപ്. ഇന്ന് വൈകിട്ടായിരുന്നു...

Read More >>
ജിസ്മോൾക്കും കുഞ്ഞുങ്ങൾക്കും അന്ത്യചുംബനം നൽകി നാട്

Apr 19, 2025 07:27 PM

ജിസ്മോൾക്കും കുഞ്ഞുങ്ങൾക്കും അന്ത്യചുംബനം നൽകി നാട്

ഭർത്താവിന്‍റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളിയിലും പൊതുദർശനം നടന്നു....

Read More >>
മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 07:25 PM

മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ...

Read More >>
കൊടും ക്രൂരത, കുട്ടികളുടെ പിൻഭാ​ഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

Apr 19, 2025 07:21 PM

കൊടും ക്രൂരത, കുട്ടികളുടെ പിൻഭാ​ഗത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മ

വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ്...

Read More >>
Top Stories